വേങ്ങര: മലപ്പുറം കുടുംബശ്രീ ജില്ലാമിഷന്റെ കീഴിൽ വനിതകൾക്ക് നൽകുന്ന വൈദഗ്ധ്യ തൊഴിൽ പരിശീലനം
മെഹന്തി ഡിസൈനിങ് വേങ്ങര ബ്ലോക്ക് പ്രസിഡന്റ് ബെൻസീറ ഉദ്ഘാടനം ചെയ്തു.
തിരൂരങ്ങാടി താലൂക്കിലെ ചെമ്മാട്, വേങ്ങര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ വനിതാ തൊഴിൽ പരിശീലന കേന്ദ്രമായ TEACH WELL WOMEN'S COLLEGE ൽ മെഹന്തി പരിശീലനത്തിന്
13/02/2025 ന് തുടക്കമായി.
പരിപാടിയിൽ കണ്ണമംഗലം MEC സൂര്യ സ്വാഗതം പറഞ്ഞു. വേങ്ങര സി ഡി എസ് ചെയർപേഴ്സൺ പ്രസന്ന അധ്യക്ഷത വഹിച്ചു.
മുപ്പത്തി അഞ്ചോളം വിദ്യാർത്ഥിനികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഊരകം സി ഡി എസ് ചെയർപേഴ്സൺ സജിനി വേങ്ങര ബ്ലോക്ക് ബി സി ഷഹല എന്നിവർ ആശംസകൾ നേർന്നു.
ഊരകം പഞ്ചായത്ത് MEC ഖൈറുന്നീസ, എ ആർ നഗർ MEC അഞ്ചു, വേങ്ങര പഞ്ചായത്ത് MEC നിഷാന, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ടീച്ച് വെൽ എച്ച് ഒ ഡി സൽമത്ത് നന്ദി പറഞ്ഞു.