പറപ്പൂർ ഐ.യു ഹൈസ്കൂൾ വിദ്യാർത്ഥികൾ കൊയ്ത്തുൽസവം നടത്തി

പറപ്പൂർ: ഐ യു ഹയർ സെക്കൻഡറി സ്കൂൾ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഞാറും ചോറും പദ്ധതിയുടെ ഭാഗമായി കുഴിപ്പുറം ചെറുകുന്ന് പാടത്ത് കൃഷി ചെയ്ത നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. പൊന്മണി ഇനത്തിൽ പെട്ട നെല്ലാണ് കൃഷി ചെയ്തത്. ഒക്ടോബർ 21നാണ് കൃഷി ഇറക്കിയത്. ഒരേക്കർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്.
സ്കൂൾ കാർഷിക ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നെൽകൃഷിക്ക് പുറമേ പച്ചക്കറി കൃഷി, സൂര്യകാന്തി കൃഷി, കപ്പ കൃഷി, മധുരക്കിഴങ്ങ് കൃഷി എന്നിവയും ചെയ്തു വരുന്നു.  

കൊയ്ത്തുൽസവത്തിന് പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സലീമ ടീച്ചർ, മലപ്പുറം ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ടി പി അബ്ദുൽ മജീദ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി അബ്ദുൽ കബീർ, അംജദാ ജാസ്മിൻ, ആബിദ റിയാസ്, മാനേജർ ടീ മൊയ്തീൻകുട്ടി എന്ന കുഞ്ഞു, പ്രിൻസിപ്പൽ സി അബ്ദുൽ അസീസ്, പ്രധാന അധ്യാപകൻ എ മമ്മു, പിടിഎ പ്രസിഡണ്ട് സുൽഫിക്കറലി, ഇ കെ സുബൈർ, പാടശേഖരസമിതി സെക്രട്ടറി കെ അക്ബറലി, സി ടി സലിം, കെ ഷാഹുൽഹമീദ്, ഒ പി അയ്യൂബ്, സി ടി ഷിബിലി, ടീ ഇ അഹമ്മദ് കുട്ടി എന്നിവർ പങ്കെടുത്തു.  

കർഷകത്തൊഴിലാളികളുമായ താഹിറ, വീരഭദ്രൻ എന്നിവരുടെ സഹായത്തോടെയാണ് കൃഷിയിറക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}