വേങ്ങര: വേങ്ങര പഞ്ചായത്ത് ഒൻപതാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി റംസാൻ റിലീഫിന്റെ ഭാഗമായി എല്ലാവർഷവും നടത്തിവരാറുള്ള ഈത്തപ്പഴ വിതരണത്തിന് തുടക്കം കുറിച്ചു. ഒമ്പതാം വാർഡിലെ മുഴുവൻ വീടുകളിലും ഈത്തപ്പഴം എത്തിക്കേണ്ട ചുമതല യൂത്ത് ലീഗ് കമ്മിറ്റി ഏറ്റെടുത്തിട്ടുണ്ട്.
കാപ്പിൽ അബ്ദുള്ള, നല്ലാടൻ മുഹമ്മദ്, പി എ സക്കറിയ, ഫക്രുദീൻ കൊട്ടേക്കാട്, ചോലക്കൽ റഫീഖ്, റിയാസ് പാലേരി, സൈതലവി, ഷംസുദ്ദീൻ, ജാബിർ, നസറുദ്ദീൻ, അസീസ് തുടങ്ങിയവർ നേതൃത്വം നൽകി.