വേങ്ങര: ബ്ലോക്ക് പഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിത കലാ മേള സംഘടിപ്പിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കോംബൗണ്ടിൽ വച്ച് നടന്ന പരിപാടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസ് ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.
പരിപാടിയിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സഫിയ മലക്കാരൻ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യസ്തിരം സമിതി അധ്യക്ഷൻ പി പി സഫീർ ബാബു പരിപാടിയിൽ സ്വാഗതം പറഞ്ഞു. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡണ്ട് യു എം ഹംസ, തെന്നല പഞ്ചായത്ത് പ്രസിഡണ്ട് സെലീന കരിമ്പിൽ, ബ്ലോക്ക് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സുഹജാബി ഇബ്രാഹിം, മെമ്പർമാരായ അസീസ് പറങ്ങോടത്ത്, പി കെ അബ്ദുറഷീദ്, എ പി അസീസ്, മണി കാട്ടകത്ത്, ജസീന പുതുപ്പറമ്പ്, സക്കീന എടരിക്കോട്, ഇർഫാന തെന്നല, നബീല കണ്ണമംഗലം, രാധാ രമേശ്, സിഡിപി ഓ ശാന്തകുമാരി എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു സംസാരിച്ചു. അഡീഷണൽ സിഡിപി ഒ സുജാത പരിപാടിക്ക് നന്ദി പറഞ്ഞു.