മലപ്പുറം: സംസ്ഥാനത്ത് തെരുവുനായ് ആക്രമണവും പേവിഷബാധ മരണവും കുത്തനെ ഉയരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കടിയേറ്റ് ചികിത്സ തേടിയത് 12.93 ലക്ഷം പേരാണ്. എട്ടു വർഷം; വർധന ഇരട്ടിയിലേറെ
2017ല്‍ 1.35 ലക്ഷം പേർക്ക് കടിയേറ്റു; 2024ല്‍ 3.6 ലക്ഷമായി ഉയർന്നു.
മരണ സംഖ്യയും ഏതാനും വർഷങ്ങളായി കുത്തനെ ഉയരുന്നു. 2020 വരെ പേവിഷബാധ മരണം വർഷം പത്തില്‍ താഴെ; 2022 മുതല്‍ 25ന് മുകളില്‍.
2024ല്‍ കൂടുതല്‍ തെരുവുനായ് ആക്രമണം റിപ്പോർട്ട് ചെയ്ത ജില്ല തിരുവനന്തപുരം. രണ്ടാംസ്ഥാനത്ത് കൊല്ലം, മൂന്നാമത് എറണാകുളം. ഏറ്റവും കുറവ് വയനാട്.
ലൈവ് സ്റ്റോക് സെൻസസ് (2019) പ്രകാരം സംസ്ഥാനത്ത് 2,89,986 തെരുവുനായ്ക്കള്‍
പ്രജനന നിയന്ത്രണം പാളുന്നു. ജന്തുപ്രജനന നിയന്ത്രണ (എ.ബി.സി) പദ്ധതി ഫലപ്രാപ്തിയിലെത്താത്തതാണ് എണ്ണം പെരുകാൻ കാരണം.
വന്ധ്യംകരണ ശസ്ത്രക്രിയ നടത്താൻ അനിമല്‍ വെല്‍ഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഏജൻസി വേണം. സംസ്ഥാനത്ത് ഇത്തരം ഏജൻസികളുടെ അഭാവമാണ് പ്രധാന വെല്ലുവിളി. തിരുവനന്തപുരത്തെ സ്ട്രീറ്റ് ഡോഗ് വാച്ച് എന്ന സംഘടനക്കു മാത്രമേ ബോർഡിന്‍റെ അംഗീകാരമുള്ളൂ. ഇതിനാല്‍ എ.ബി.സി കേന്ദ്രങ്ങളുള്ള ജില്ലകളില്‍പോലും വന്ധ്യംകരണ ശസ്ത്രക്രിയ വേഗത്തിലാക്കാൻ സാധിക്കുന്നില്ല. നടപ്പുവർഷം തെരുവുനായ്ക്കള്‍ക്കുള്ള കുത്തിവെപ്പിനും എ.ബി.സി പദ്ധതിക്കുമായി സംസ്ഥാന സർക്കാർ 47.60 കോടി രൂപ നീക്കിവെച്ചിരുന്നു. എന്നാല്‍, അംഗീകൃത ഏജൻസികളുടെ അഭാവവും എ.ബി.സി കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ പൊതുജനങ്ങളില്‍നിന്നുള്ള എതിർപ്പും മൂലം വന്ധ്യംകരണ ശസ്ത്രക്രിയകള്‍ പ്രതിസന്ധിയിലാണ്.
പോർട്ടബ്ള്‍ എ.ബി.സി സെന്‍റർ കേന്ദ്രങ്ങള്‍ക്ക് സ്ഥലം ലഭ്യമാക്കുന്നതില്‍ ജനങ്ങളുടെ എതിർപ്പുള്ളതിനാല്‍ ബദല്‍നിർദേശമെന്ന നിലക്ക് പോർട്ടബ്ള്‍ എ.ബി.സി സെന്‍റർ എന്ന നിർദേശം ഉയർന്നിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് 15 എ.ബി.സി സെന്‍ററുകളുണ്ട്. മലപ്പുറം ജില്ലയില്‍ ഒന്നുപോലുമില്ല.