എസ് വൈ എസ് ഇരിങ്ങല്ലൂർ സർക്കിൾ മുഖദ്ദിമ സമാപിച്ചു

പറപ്പൂർ: എസ് വൈ എസ് ഇരിങ്ങല്ലൂർ സർക്കിൾ കമ്മിറ്റി സംഘടിപ്പിച്ച മുഖദ്ദിമ നേതൃക്യാമ്പ് കുഴിപ്പുറം കവല ഖുർആൻ അക്കാദമിയിൽ സമാപിച്ചു. സർക്കിൾ പ്രസിഡന്റ്  
ഒ കെ അഹ്‌മദ് സലീൽ അഹ്‌സനിയുടെ അധ്യക്ഷതയിൽ മുഹ്‌യുദ്ദീൻ സഅദി ഉദ്ഘാടനം ചെയ്തു.
അബ്ബാസ് സഖാഫി കോഡൂർ വിഷയാവതരണം നടത്തി.

ഡോ മുഹമ്മദലി മമ്പീതി, നവാസ് ബാഖവി, യൂസുഫ് അഹ്‌സനി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഒ കെ അബ്ദുറഷീദ് ബാഖവി , അഷ്റഫ് പാലാണി, അഷ്റഫ് റഹ്മാനി എന്നിവർ സംബന്ധിച്ചു. ടി കെ അബ്ദുൽ ജലീൽ സ്വാഗതവും അബ്ദുൽ മജീദ് കവല നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}