ഊരകം: ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഊരകം നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂൾ ഊരകം കീഴമുറിയിലെ വിദ്യാർത്ഥികൾ എഴുതി തയ്യാറാക്കിയത് നൂറോളം കയ്യെഴുത്ത് മാഗസിനുകൾ. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടന്ന കുഞ്ഞ് എഴുത്തിന്റെ ഫലമായിട്ടാണ് ഇത്രയും മാഗസിനുകൾ തയ്യാറാക്കാൻ സാധിച്ചത്.
1999- ൽ യുനെസ്കോ മാതൃഭാഷാ ദിനം പ്രഖ്യാപിച്ച മുതൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഭാഷകളിൽ മാതൃഭാഷ ദിനം ആചരിക്കാറുണ്ട്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ എല്ലാ വിദ്യാലയങ്ങളിലും വിദ്യാരംഗം ക്ലബ്ബുകളുടെ കീഴിൽ മാതൃഭാഷാ ദിനാചരണം സംഘടിപ്പിക്കുകയും മാഗസിൻ നിർമ്മാണം നടക്കുകയും ചെയ്യുന്നുണ്ട്.
സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പ്രകാശന ചടങ്ങ് എസ് ആർ ജി കൺവീനർ വി അബ്ദു റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ശ്രീജ ടീച്ചർ മാതൃഭാഷ സന്ദേശം നൽകി. വിദ്യാരംഗം സ്റ്റുഡൻസ് ലീഡർ റുഷ്ദ സി.പി മാതൃഭാഷ പ്രതിജ്ഞ ചൊല്ലി.
ക്ലബ് അംഗങ്ങളായ മുസ്തഫ മാസ്റ്റർ, ഖൈറുനീസ ടീച്ചർ, സംഗീത ടീച്ചർ രചിത്ര ടീച്ചർ, ജിഷ ടീച്ചർ ഹുസ്ന ടീച്ചർ, നഷീദ, എന്നിവർ ആശംസകൾ അറിയിച്ചു.