എ.ആർ.നഗർ: ജി.എൽ.പി സ്കൂൾ പുകയൂർ അമ്പത്തിയൊന്നാമത് വാർഷിക ആഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക പി.ഷീജ ടീച്ചർക്കുള്ള യാത്രയയപ്പ് സംഗമവും നടത്തി. സഫലം 2k25 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി വേങ്ങര ബ്ലോക്ക് പ്രസിഡന്റ് ബെൻസീറ മണ്ണിൽ ഉദ്ഘാടനം ചെയ്തു. എ.ആർ.നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റഷീദ് കൊണ്ടാണത്ത് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് ഷൈലജ പുനത്തിൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ, വാർഡ് അംഗങ്ങളായ സി.ജാബിർ,
ഇബ്രാഹിം മൂഴിക്കൽ,പിടിഎ പ്രസിഡണ്ട് കെ.ജിനേഷ്, എസ്.എംസി ചെയർമാൻ കെ.സുനിൽ, കെ.ശശികുമാർ,ടി.സനീഷ, മുഹമ്മദ് റാഷിദ്, സി.വേലായുധൻ, പി.പി അബ്ദുള്ള കോയ, കെ.ചന്ദ്രൻ, ഇ.രാധിക, കെ.അനിൽ, സാദിഖലി.എം.വി, കെ.ലിനി, കെ.റജില എന്നിവർ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് അംഗൻവാടി ഫെസ്റ്റ്, സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, രക്ഷിതാക്കളുടേയും, പൂർവ്വ വിദ്യാർത്ഥികളുടേയും കലാപരിപാടികൾ എന്നിവയും, വിരമിക്കുന്ന പ്രധാന അധ്യാപിക പി.ഷീജ ടീച്ചർക്കുള്ള ഉപഹാര സമർപ്പണവും, വിവിധ മേളകളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണവും നടത്തി.