പൊന്മള: മമ്പഉൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസയുടെ പുനർ നിർമിച്ച ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
മത പഠന രംഗത്ത് മികച്ച സംഭാവനകൾ നൽകാനും നാടിന്റെ നാനോന്മുക പുരോഗതിയിൽ നേരിന്റെ മാർഗത്തിലൂടെ സമുദായത്തെ മുന്നോട്ട് നയിക്കാൻ ഈ മദ്രസക്ക് സാധിക്കണമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഒരു കോടി 33 ലക്ഷം ചിലവിലാണ് താഴെ നിലയിൽ ഷോപ്പ് റൂമികളും മുകളിൽ രണ്ട് നിലകളിൽ അത്യാതുനിക രീതിയിൽ നിർമിച്ച ക്ലാസ്സ് മുറികളുമടങ്ങിയതാണ് ഹൈടെക് മദ്രസ കെട്ടിടം.
ദീർഘ കാലം മദ്രസയിൽ സേവനമനുഷ്ടിച്ച ഉസ്താദ്മാരെ അനുമോദിച്ചു, മദ്രസ്സയിൽ നിന്ന് ഈ വർഷം പുറത്തിറങ്ങുന്ന ആദ്യ പ്ലസ്.ടു ബാച്ച് വിദ്യാർത്ഥികളെ അനുമോദിച്ചു.
വനിതാ ക്ലാസ്സ് അംഗങ്ങൾകുള്ള സി.പി.ഇ.ടി സർട്ടിഫിക്കറ്റ് വിതരണവും സീനിയർ പഠിതാക്കളെ അനുമോദിക്കുകയും ചെയ്തു. പരിപാടിയോടാനുബന്ധ മദ്രസ വിദ്യാർത്ഥികളുടെ സ്കൗട്ട് പ്രോഗ്രാം, മത പ്രഭാഷണവും ദുആ സമ്മേളനവും നടന്നു.
പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ അദ്യക്ഷത വഹിച്ചു. സപ്ലിമെന്റ് പ്രകാശനം മദ്രസ നിർമാണ കമ്മിറ്റി ചെയർമാൻ കെടി ഹൈദർ ഹാജി നിർവഹിച്ചു.
ടിവി ഇബ്രാഹിം എംഎൽഎ, വിഎ റഹ്മാൻ, പി.ടി മൂസക്കുട്ടി മുസ്‌ലിയാർ, ശറഫുദ്ധീൻ സഖാഫി, കെടി ബഷീർ ബാഖവി, മൊയ്‌ദീൻ കുട്ടി ബാഖവി, കുഞ്ഞി സീതി ക്കോയ തങ്ങൾ, മൂസ ഹാജി, കൺവീനർ പി കുഞ്ഞഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ , പികെ യൂസുഫ് ഹാജി, കെടി കരീം ബാഖവി, ഷുഹൈബ് ഫൈസി, പതിയിൽ ബാപ്പുട്ടി ഹാജി, സി യൂസുഫ്, കെടി റഷീദ്, കെടി മജീദ്, ടികെ അബ്ദു റഹ്മാൻ ഹാജി, പി ഹംസ ഹാജി, ടിടി അബൂബക്കർ മുസ്‌ലിയാർ, കെടി അക്ബർ,എൻകെ റിയാസുദ്ധീൻ, നാസർ സഖാഫി, ആലി ഹാജി, സി മൂസ, വി മരക്കാർ, പി അബ്ദുള്ള, പി അബ്ദു റഹ്മാൻ ഹാജി, തുടങ്ങിയവർ സംസാരിച്ചു.