രണ്ടാമത് ഇന്റർ സ്കൂൾ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

വേങ്ങര: കെ എം എച്ച്എസ്എസ് കുറ്റൂർ നോർത്ത് രണ്ടാമത് ഇന്റർ സ്കൂൾ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. വേങ്ങര എസ് ഐ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ മാനേജർ ഹുസൈൻ ഹാജി അധ്യക്ഷത വഹിച്ചു. 

ഹെഡ്മാസ്റ്റർ പിസി ഗിരീഷ് കുമാർ സ്വാഗതവും, പ്രസൂൺ കെ നന്ദിയും രേഖപ്പെടുത്തി.
പതിനാറ് ടീമുകൾ പങ്കെടുത്ത എൽ പി, യു പി വിഭാഗം മത്സരത്തിൽ എൽ പി വിഭാഗത്തിൽ അൽഹുദ കുറ്റൂർ നോർത്ത് ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം അൽഫുർഖാൻ ശാന്തിവയൽ സ്കൂൾ നേടി.

യു പി വിഭാഗം മത്സരത്തിൽ ആതിഥേയരായ കെ എം എച്ച്എസ്എസ് കുറ്റൂർ നോർത്ത് ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനത്തിന് പി എം എസ് എ എം യു പി സ്കൂൾ പാക്കടപുറായ അർഹത നേടി. 

കെ എം എച്ച്എസ്എസ് കുറ്റൂർ നോർത്ത് സ്കൂൾ മാനേജർ ഹുസൈൻ ഹാജി വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. കായിക അധ്യാപകരായ റസാക്ക് പ്രസൂൺ, പിടിഎ എക്സിക്യൂട്ടീവ് അംഗം ഷംസു പാറാടൻ, അധ്യാപകരായ സുകുമാരൻ, ജോഷി, മുഹമ്മദ്, സാബിക്, റോഷൻ, റിയാസ്, ഫായിസ്, തൻസീം, ഇർഷാദ്, അബിൻ, നവനീത്, ഗ്ലോറി റഹീസ് അജ്മൽ, ജസീം, റോണക്ക്, അശ്വതി, അനുശ്രീ, സുഹ്‌റ, ബറീറ, പ്രവീണ, അഞ്ജലി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}