അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി കൊളപ്പുറം പതിനാറാം വാർഡ് മെമ്പർ ഷൈലജ പുനത്തിലിനെ തിരഞ്ഞെടുത്തു ,മുൻധാരണ പ്രകാരം വൈസ് പ്രസിഡൻ്റ് ശ്രീജ സുനിലിനോട് രാജിവെക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നതാണ്, ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ ധിക്കരിച്ച് രാജിവെക്കാതെ മുന്നോട്ട് പോയപ്പോൾ യുഡിഎഫ് കമ്മിറ്റി അവിശ്വാസം കൊണ്ട് വരാൻ തീരുമാനിക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ പത്തൊൻപത് യുഡിഎഫ് മെമ്പർമാരിൽ പതിനോഴ് മെമ്പർമാരും അവിശ്വാസം കൊണ്ട് വരുന്നതിന് വേണ്ടി ഒപ്പ് വെക്കുകയും ചെയ്തിരുന്നു . ജനുവരി 31 ന് അവിശ്വാസം വരാനിരികെ അവിശ്വാസ വേട്ടെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങുമെന്നു റപ്പായപ്പോൾ ജനുവരി 30 ന് വൈകീട്ട് 4 മണിക്ക് പഞ്ചായത്ത് സെക്രട്ടറി മുഖാന്തിരം രാജി കത്ത് നൽകുകയായിരുന്നു, പിന്നീട് ഫെബ്രുവരി 12 ന് നടന്ന വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഐക്യഘണ്ടേനെ വൈസ് പ്രസൻ്റായി ഷൈലജ പുനത്തിലിനെ തിരഞ്ഞെടുക്കുകയായിരുന്നു,പതിനാറ് യു ഡി എഫ് മെമ്പർമാർ പങ്കെടുത്തു,ജില്ലാ കോൺഗ്രസ് കമ്മിറ്റി വിപ്പ് കൊടുത്തിട്ടും ഹാജറാകാതിരുന്ന മെമ്പർമാരായ പതിനൊന്നാം വാർഡ് മെമ്പർ ശ്രീജ സുനിൽ , പതിനേഴാം വാർഡ് മെമ്പർ സജ്ന അൻവർ, പതിനെട്ടാം വാർഡ് മെമ്പർ ബേബി എന്നിവരുടെ പേരിൽ പാർട്ടി നടപടി എടുക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് മണ്ഡലം പ്രസിഡൻ്റിനെ അറിയിച്ചു. ഷൈലജ പുനത്തിൽ കൊളപ്പുറം പതിനാറാം വാർഡിൽ നിന്നും രണ്ടാം തവണയാണ് വലിയ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെടുന്നത് , സത്യപ്രതിഞ്ജ ക്ക് ശേഷം നടന്ന അനുമോദന ചെടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഹംസ എപി, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഹംസതെങ്ങിലാൻ, പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് കൊണ്ടാണത്ത്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മാരായിരുന്ന കാവുങ്ങൽ ലിയാഖത്തലി ,സി കെ മുഹമ്മദാജി , മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി, പി കെ മൂസ ഹാജി , മുസ്തഫ പുള്ളിശ്ശേരി, കെസി അബ്ദുറഹിമാൻ, സുലൈഖ മജീദ്, കാവുങ്ങൽ അബ്ദുറഹിമാൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പോഴ്സൺമാരായ ലൈല പുല്ലൂണി , ജിഷ ടീച്ചർ, പി കെ ഫിർദൗസ്,സൈതലവി കോയ, മജീദ് പുകയൂർ , നിയാസ് പി സി എന്നിവർ സംസാരിച്ചു.നിലവിൽ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കൂടിയാണ്,
അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഷൈലജ പുനത്തിലിനെ തിരഞ്ഞെടുത്തു
admin