കോട്ടക്കല്‍: മിനി റോഡിൽ ഗെയിൽ ഗ്യാസ് പൈപ്പ് ലൈനിനു വേണ്ടി റോഡ് വെട്ടി പൊളിച്ചത് പൂര്‍വസ്ഥിതിയിലാക്കിയില്ല. വെട്ടിപൊളിച്ച റോഡ് പുനർ നിർമാണം നടത്താത്തത് യാത്രക്കാല്‍ക്കും കച്ചവടക്കാര്‍ക്കും പരിസരവാസികള്‍ക്കും ദുരിതമാവുന്നു. ഗെയിൽ ഗ്യാസ് വിതരണ ലൈന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി നടത്തുന്നത് അദാനി ഗ്രൂപ്പാണ്. ലൈന്‍ സ്ഥാപിച്ച പല ഭാഗങ്ങളിലും റോഡ് പൂര്‍വ്വ സ്ഥിതിയിലാക്കിയെങ്കിലും ഈ ഭാഗത്ത് വൈകുകയാണ്.
5000 ത്തിൽ പരം വിദ്യാർഥികൾ പഠിക്കുന്ന ഫാറൂഖ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉൾപ്പെടെയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലിനിക്കുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയും മിനി ഇന്‍ട്രസ്ട്രിയലും ഈ റോഡിലായതിനാല്‍ കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്നതും വീതി കുറഞതുമായ റോഡായതിനാല്‍ യാത്ര ഏറെ ദുരിതമാണ്.
പരിസവാസികളും കച്ചവടക്കാരും പൊടി ശല്ല്യം കാരണം ബുദ്ധിമുട്ട് നേരിടുകയാണ്. നേരാവണ്ണം ഷോപ്പുകൾ തുറക്കാൻ പറ്റാത്ത അവസ്‌ഥ നിലവിലുണ്ട്. ഒരു ഹോട്ടൽ അടച്ചു പൂട്ടേണ്ടി വന്നു. നടപടി വേണമെന്നാവശ്യപ്പെട്ട് പരിസരവാസികളും കച്ചവടക്കൊരും നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കി.