വേങ്ങര: മലബാറിലെ ഏറ്റവും പുരാതനമഹല്ലുകളിലൊന്നായ കച്ചേരിപ്പടി മഹല്ല് തുമ്മരുത്തി ജുമാ മസ്ജിദിൻ്റെ പുനർനിർമാണ പ്രവർത്തി പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ കുറ്റിയടിച്ച് നിർവ്വഹിച്ചു. മുന്നൂറ് വർഷങ്ങൾക്ക് മുമ്പ് നല്ലാട്ട് തൊടിക കുടുംബ കാരണവൻമാർ ഭൂമി നൽകിയും നാട്ടുകാരും കുടും കുടുംബാങ്ങളും കൂടി നിർമിച്ച പൗരാണിക പള്ളി എൺപതുകളിൽപുതുക്കി പണിതിരുന്നു. ഇപ്പോൾ നാല് കോടിയോളം രൂപ ചിലവിലാണ് ആധുനിക മസ്ജിദിൻ്റെ പുനർനിർമാണത്തിന് തുടക്കം കുറിക്കുന്നത്.
ചടങ്ങിൽ മത പന്ധിതർക്കൊപ്പം സഹോദര സമുദായ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്ത് മാതൃകയായി
വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിൻ്റെ മുഖ്യ കാര്യദർശി പുതിയ കുന്നത്ത് ഗോവിന്ദൻകുട്ടിയുടെ നേതൃത്വത്തിൽ ഭാരവാഹികളായ നീലഞ്ചേരി മണി മാസ്റ്റർ, കെ. രാധാകൃഷ്ണൻ മാസ്റ്റർ, അച്ചുതൻപാറയിൽ,മുരളി കെ.സി, ശങ്കരൻ. എൻ. പി തുടങ്ങിയവരും സഹൃദ പ്രതിനിധികളായെത്തി.
വേദിയിലെ പ്രാർത്തനക്ക് അബ്ദുൾ ഖാദർ അഹ്സനി മമ്പീതി നേതൃത്വം നൽകി. തിരൂരങ്ങാടി ഖാളി അബ്ദുള്ള കുട്ടി മഖ്ദൂമി മുഖ്യപ്രഭാഷണം നടത്തി. ചേറൂർ എൻ. അബ്ദുല്ല മുസ്ല്യാർ ധാർമിക മൂല്യങ്ങൾ ഉൾകൊള്ളുന്ന ഒരു സമൂഹത്തിന് മാത്രമേ
മതസ്ഥാപനങ്ങളെ കുറ്റമറ്റ രീതിയിൽ പരിപാലിച്ചു കൊണ്ടുപോകാൻ സാധിക്കു എന്ന സന്ദേശം സദസിന് കൈമാറി. മസ്ജിദ് നിർമാണ കമ്മറ്റി രക്ഷാധികാരി
നല്ലാട്ട് തൊടിക അബ്ദു നാസർ എന്ന കുഞ്ഞുട്ടി മസ്ജിദിൻ്റെ ചരിത്രം വിവരിച്ചു സംസാരിച്ചു.
മുഹമ്മത് ഷരീഫ് ദാരിമി, ലിവാഹുദ്ധീൻ ദാരിമി, സയ്യിദ് ഹാഷിം തങ്ങൾ കുഞ്ഞുമോൻ പറമ്പിൽ പടി, മണിമാഷ് നീലഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.
വേദിയിൽ കെ കെ മൻസൂർകോയ തങ്ങൾ. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം. പി കെ അസ്കർ.
സബാഹ് കുണ്ടു പുഴക്കൽ. എ. കെ.എ. നസീർ. ടിവി ഇഖ്ബാൽ.പി. ബഷീർ. വെൽഫയർ.കമറുദ്ദീൻ എസ്ഡിപിഐ. അഷറഫ് പാലേരി ജമാഅത്തെ ഇസ്ലാമി. ഇരുപത്തിരണ്ടാം വാർഡ് മെമ്പർ സിപി അബ്ദുൽ ഖാദർ. പി പി ചെറീത് ഹാജി. പാറമ്മൽ മുഹമ്മത് ഹാജി. ചീരങ്ങൻ അഷറഫ് ബാവ. ഹൈറ സലാം. തുടങ്ങി വർ ഉപവിഷ്ടരായിരുന്നു
മുത്തഅല്ലിമീങ്ങളും പന്ധിതൻമാരും ഉമറാക്കളും പൗരപ്രമുഖരും നാട്ടുകാരും അടങ്ങിയ വലിയ ഒരു ജനാവലി പരിപാടിയിൽ പങ്കെടുത്തു.
മുതവല്ലി എൻടി മുഹമ്മത് ഷരീഫ്.
ഉസ്മാൻ പഞ്ചിളി. എൻ ടി സലീം. Dr എൻ ടി അബ്ദുറഹ്മാൻ കുഞ്ഞാവ. എൻ ടി ഷാജി. എൻ ടി ഹാഷിക്ക്. ശുക്കൂർ എന്ന
ബാബു എൻ.ടി
ഫൈസൽ എൻ ടി
തുടങ്ങിയവർ സംഘാടനങ്ങൾക്ക് നേതൃത്വം നൽകി
പി.കെ.എം.അബ്ദുൾ ഖാദർ ഹാജി അദ്ധ്യക്ഷത വഹിച്ചു.
പഞ്ചിളി അസീസ് ഹാജി സ്വാഗതവും
പി.കെ. മുഹാജിർ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്
മുഹമ്മത് കുഞ്ഞി
ചേറ്റിപ്പുറം