വേനൽ ചൂടിൽ വേങ്ങരയിൽ കുടിവെള്ളം മുടങ്ങാതിരിക്കാൻ കർമ്മപദ്ധതിയുമായി മൾട്ടി -ജി.പി. ജലനിധി ഫെഡറേഷൻ

വേങ്ങര: 'കഴിഞ്ഞ വരൾച്ച കാലത്ത് ബാക്കിക്കയം ചെക്ക്ഡാമിൽ യഥേഷ്ടം വെള്ള ശേഖരം ഉണ്ടായിട്ടും ഉപഭോക്കാക്കൾക്ക് തൃപ്തികരമായ രീതിയിൽ കുടിവെള്ളമെത്തിക്കാൻ പ്രയാസമനുഭവപ്പെട്ടിരുന്നു
കടലുണ്ടി പുഴയിലെ കല്ലക്കയം പമ്പ് ഹൗസിൽ ഹൈപവ്വർ മോട്ടോർ പ്രവർത്തിപ്പിക്കാൻ കൃത്യമായ വോൾട്ടേജില്ലാത്തതും
പമ്പ് ഹൗസ് പരിസരത്ത് മണൽതിട്ട അടിഞ്ഞ് കൂടിയതും വിനയായിരുന്നു.
ഇതിന് പരിഹാരമായി 
കെ.എസ്. ഇ -ബിയുടെ കൂരിയാട് സബ്ബ് സ്റ്റേഷനിൽ നിന്ന്  -കല്ലക്കയം പമ്പ് ഹൗസിലേക്ക് എ ബി-സി ക്യാബിൾ വലിച്ച് 11 KV ഫീഡർ വലിക്കണമെന്നും
പുഴയിൽ പമ്പ്ഹൗസ് ഭാഗത്ത് അടിഞ്ഞ് കൂടിയ
മണൽതിട്ടയും ചെളിയും ഉടൻ നീക്കം ചെയ്യാൻ വേണ്ടത് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സ്ഥലം എം.എൽ എയും പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടി സാഹിബിനെ കണ്ട് വേങ്ങര സ ഊരകം. പറപ്പൂർ ജലനിധി ഭാരവാഹികൾ വിഷയംബോധ്യപ്പെടുത്തിയിരുന്നു.

ഇതിൻ്റെ ഭാഗമായി ഡിപ്പാർട്ട്മെൻറ് പ്രവർത്തനം അതിവേഗത്തിൽ ആക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട്
വേങ്ങര, ഊരകം, പറപ്പൂർ
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ നേതൃത്വത്തിൽ മൾട്ടി-ജി.പി.
ഭാരവാഹികൾ മലപ്പുറം ജില്ലാ കലക്ടറെ കണ്ട് നിവേദനം സമർപ്പിച്ചു.
നിവേദന സംഘത്തിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസിന ഫസൽ
ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ കോയ തങ്ങൾ' പറപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ് സലീമ ടീച്ചർ
ഊരകം ഗ്രാമപഞ്ചായത്ത്
സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ അഷ്റഫ് ' ജലനിധി ഫെഡറേഷൻ ഭാരവാഹികളായ പി.പി.ഹസ്സൻ ഊരകം.
എൻ- ടി മുഹമ്മത് ഷരീഫ്. പി.കെ. ഇബ്രാഹിം കുട്ടി മാസ്റ്റർ എസ് എൽ ഇസി. ഭാരവാഹികളായഫസ്‌ലു- കെ.പി. അമീർ പാറമ്മൽ
നജാദ് തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}