തമിഴ്നാട്: ഡിണ്ടിഗൽ ജില്ലയിലെ പളനിക്കടുത്തുണ്ടായ വാഹനാപകടത്തിൽ കേരളത്തിലെ മലപ്പുറം ജില്ലയിൽ നിന്നുള്ള രണ്ട് പേർ മരിച്ചു. ഇന്ന് പുലർച്ചെ പഴനിക്ക് സമീപമാണ് അപകടമുണ്ടായത്.
തലയം ഹൈവേയിൽ മലപ്പുറത്ത് നിന്ന് ടാറ്റ കാറിൽ നാല് പേർ സഞ്ചരിച്ചിരുന്ന ടാറ്റ കാറ് റോഡ് സൈഡിൽ നിന്നിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ച് ഒരു പിതാവും ആൺകുട്ടിയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ അമ്മയെയും മകളെയും ഉടുമല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തേ വിവരമറിയിച്ചിട്ടുണ്ട്. അവർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മഞ്ചേരി തൃക്കലങ്ങോട് വില്ലേജ് ആനക്കോട്ടുപുറം എന്ന സ്ഥലത്തുള്ള സദഖത്തുള്ള തരകൻ, മകൻ ആദി എന്നവരാണ് മരണപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ സദഖത്തുള്ളയുടെ ഭാര്യ ഫാത്തിമ സുഹറ, മകൾ ഫൈസൽ മഹ്റ എന്നവർ ചികിത്സയിൽ തുടരുന്നു.