പഠിക്കാനുറച്ച് ഇവർ: കാഴ്ച മറഞ്ഞവർ ക്ലാസ്‌മുറികളിൽ

തിരൂരങ്ങാടി : ചെമ്മാട് തൃക്കുളം ഗവ. ഹൈസ്കൂളിൽ എല്ലാ ഞായറാഴ്ചകളിലും കാഴ്ചയില്ലാത്തവർ പഠിക്കാനെത്തുന്ന ഒരു ക്ലാസ്‌മുറിയുണ്ട്. ജന്മനാ കാഴ്ചയില്ലാത്തവരും ജീവിതയാത്രയിൽ ഇടയ്ക്കുവെച്ച് കാഴ്ച നഷ്ടപ്പെട്ടവരുമായ 25 പേരടങ്ങുന്ന സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘമാണ് പഠിതാക്കൾ.

തദ്ദേശസ്വയം ഭരണവകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി എന്നിവർചേർന്നാണ് ബ്രയിലി സാരക്ഷതാ പഠനക്ലാസ് നടത്തുന്നത്. തിരൂരങ്ങാടി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽനിന്നായി പ്രായഭേദമില്ലാതെ തങ്ങളുടെ പരിമിതി മറികടന്ന് പഠിക്കാനുറച്ചാണ്‌ ഈ കാഴ്ചപരിമിതർ എത്തുന്നത്. സാക്ഷരതാ മിഷൻ പ്രത്യേകമായി തയ്യാറാക്കിയ ബ്രയിലി സാക്ഷരതാ സിലബസ് പ്രകാരം നാലുമാസം നീളുന്നതാണ് കോഴ്‌സ്. ബ്രയിലി ലിബിയിൽ എഴുതാനും വായിക്കാനും പ്രാപ്തരാക്കുന്നതാണ് ക്ലാസിലെ പഠനം. പഠനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും സാക്ഷരതാ മിഷൻ നൽകും. ബ്രിയിലി ലിബി ഉപയോഗിച്ചുള്ള കംപ്യൂട്ടർ സാക്ഷരതയും ഇവർക്ക് നൽകും. ഇടയ്ക്കുവെച്ച് കാഴ്ച നഷ്ടപ്പെട്ടവർക്ക് ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള പരിശീലനങ്ങളും(മൊബിലിറ്റി ട്രെയ്‌നിങ്) കോഴ്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കിയവർക്ക് സാക്ഷരതാ തുല്യതാപദ്ധതി പ്രകാരം നാലാംക്ലാസ്, എസ്.എസ്.എൽ.സി., പ്ലസ്ടു തുടങ്ങിയ പരീക്ഷകൾ എഴുതുന്നതും ഇതിനായുള്ള സിലബസ് പഠിക്കുന്നതും എളുപ്പമാകും. ബ്രയിലി ലിബിയിൽ സാക്ഷരത കൈവരിക്കുന്നതോടെ നിരവധി പുസ്തകൾ വായിക്കുന്നതിനും ഇവർക്ക് സാധിക്കും.

എല്ലാ ഞായറാഴ്ചകളിലും രാവിലെ പത്തുമുതൽ വൈകുന്നേരം നാലുവരെയാണ് ക്ലാസ് നടക്കുന്നത്. ജീവകാരുണ്യപ്രവർത്തകനും സംരംഭകനുമായ പാലത്തിങ്ങലിലെ ഡോ. കബീർ മച്ചിഞ്ചേരിയാണ് ക്ലാസിനെത്തുന്നവർക്കുള്ള ഉച്ചഭക്ഷണം സ്പോൺസർ ചെയ്തിരിക്കുന്നത്. കാഴ്ച പരിമിതരായ തെന്നല കൊടക്കല്ല് സ്വദേശി സി. യൂനുസ്, മലപ്പുറം മക്കരപ്പറമ്പ് സ്വദേശി മറിയാമു എന്നിവരാണ് പരിശീലകർ. സാക്ഷരതാ പ്രേരക് എ. സുബ്രഹ്മണ്യൻ, കോഡിനേറ്റർ വി.പി. ജയശ്രീ എന്നിവരാണ് നേതൃത്വം നൽകുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}