പറമ്പിൽ പീടികയിൽ വൻ ലഹരി വേട്ട; യുവാവ് പിടിയിൽ

പറമ്പിൽ പീടിക: പറമ്പിൽ പീടികയിൽ 7 ഗ്രാം സിന്തറ്റിക്ക് മയക്കുമരുന്നുമായി ലഹരിക്കടത്ത് സംഘം പിടിയിൽ. തേഞ്ഞിപ്പലം, കൊണ്ടോട്ടി, കരിപ്പൂർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വരപ്പാറ സ്വദേശിയായ യുവാവിനെ പിടികൂടിയത്. പറമ്പിൽ പീടികയിലെ എച്ച്പി പെട്രോൾ പമ്പിന് എതിർവശത്ത് വെച്ച് ഇന്ന് രാവിലെ 10.45 ഓടെയാണ് സംഭവം.

മഫ്തിയിൽ എത്തിയ  പോലീസ്നെ കണ്ട പ്രതി തൊട്ടടുത്ത ബിൽഡിങ്ങിന് മുകളിൽ കയറി ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ പിന്നാലെ പിന്തുടർന്ന പോലീസ് സാഹസികമായി വലയിൽ ആക്കുകയായിരുന്നു.  
സംഭവത്തിൽ ഒന്നിൽ കൂടുതൽ പ്രതികൾ ഉള്ളതായും സൂചനയുണ്ട്. പിടികൂടിയത് എം ഡി എം എ യാണോ എന്ന് പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}