തേഞ്ഞിപ്പലം:
എളമ്പുലാശ്ശേരി എൽ പി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഹെഡ്മിസ്ട്രസ് പി എം ഷർമിള ടീച്ചർക്കുള്ള യാത്രയപ്പ് സമ്മേളനവും ഇന്ന് പി അബ്ദുൽ ഹമീദ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യും. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വിജിത്ത് അധ്യക്ഷത വഹിക്കും. ചടങ്ങിൽ വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി പ്രമോദ്, സ്കൂൾ ബിൽഡിങ് നിർമ്മാണത്തിന് നേതൃത്വം കൊടുത്ത എൻജിനീയർ കെ വി മുരളീധരൻ, പ്രധാനാധ്യാപിക പി എം ഷർമിള എന്നിവർക്ക് ഉപഹാര സമർപ്പിക്കും. പരിപാടിയിൽ കഴിഞ്ഞവർഷം എൽ എസ് എസ് ലഭിച്ച 10 കുട്ടികൾക്കുള്ള പ്രത്യേക സമ്മാനവിതരണം, ഒരു ദിനം ഒരു കാരുണ്യ പ്രവർത്തനത്തിലൂടെ കുട്ടികളുടെ താരമായി മാറിയ രണ്ടാം ക്ലാസുകാരി ആയിഷ സെലിന് കൈത്താങ്ങ് ജീവകാരുണ്യ അവാർഡ് നൽകൽ, ടാലന്റ് എക്സാമിനേഷൻ മൊമെന്റോ വിതരണം, മികവ് അവതരണം, അംഗനവാടി കുട്ടികളുടെയും സ്കൂൾ കുട്ടികളുടെയും കലാപരിപാടികൾ, എന്നിവ നടക്കും. പരിപാടിയിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ
പീയൂഷ്, വികസന സമിതി ചെയർമാൻ എം സുലൈമാൻ, വാർഡ് മെമ്പർ സിഎം മുബഷിറ , സ്കൂൾ മാനേജർ എം മോഹന കൃഷ്ണൻ, പിടിഎ പ്രസിഡണ്ട് എം ഷാനവാസ്,പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് എം വീരേന്ദ്രകുമാർ, കൈത്താങ്ങ് കോഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ, സീനിയർ ചേമ്പർ ഇന്റർനാഷണൽ രാമനാട്ടുകര ലീജിയൻ പ്രസിഡണ്ട് ടി കെ രാധാകൃഷ്ണൻ, തണൽ ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ പി എം മുഹമ്മദ് അലി ബാബു, ചിത്ര കൾച്ചറൽ സെന്റർ രക്ഷാധികാരി അഡ്വക്കേറ്റ് കെ ടി വിനോദ് കുമാർ, പിടിഎ വൈസ് പ്രസിഡണ്ട് ആഷിക് ചെമ്പകശ്ശേരി, എംടിഎ പ്രസിഡണ്ട് എം കെ സിനി, മുൻ ഹെഡ്മിസ്ട്രസ്മാരായ എം പങ്കജാക്ഷി,പി രാധ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ ജയശ്രീ, എസ്.ആർ ജി കൺവീനർ കെ അമ്പിളി, സ്റ്റാഫ് സെക്രട്ടറി ഇ എൻ ശ്രീജ, വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ എം ഇ ദിലീപ് എന്നിവർ സംസാരിക്കും.