പറപ്പൂർ പഞ്ചായത്തിലെ ചരിത്ര ശേഷിപ്പുകൾ സംരക്ഷിക്കണമെന്ന് പറപ്പൂർ വെസ്റ്റ് സ്കൂൾ

പറപ്പൂർ: പണ്ട് കാലങ്ങളിലെ ചരിത്ര ശേഷിപ്പുകൾ വിദ്യാർത്ഥികൾക്ക് പഠനം നടത്തുന്നതിനും, നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനും വേണ്ടി ഗ്രാമ പഞ്ചായത്ത് സംരക്ഷണം ഏർപ്പെടുത്തണമെന്ന് എ.എം.എൽ.പി എസ് പറപ്പൂർ വെസ്റ്റ് സ്കൂൾ ആവശ്യപ്പെട്ടു.
വാഹന ഗതാഗതം നിലവിൽ വരുന്നതിനു മുൻപ് ദീർഘദൂരം ചരക്കുകൾ തലച്ചുമടായി കൊണ്ടു പോകുന്നവർക്ക് ഇടക്ക് ചുമടിറക്കി വച്ച് വിശ്രമിക്കുന്നതിനായി പാതയോരങ്ങളിൽ നിർമിച്ചിരുന്നവയാണ് ചുമടുതാങ്ങി അഥവാ അത്താണി, പരസഹായം കൂടാതെ ചുമടിറക്കി വയ്ക്കാനുള്ള ഉപാധിയായിരുന്നു ഇത്, വാഹന, റെയിൽ ഗതാഗതങ്ങൾ നിലവിൽ വന്നപ്പോൾ ചുമടുതാങ്ങികൾ വഴിയോരങ്ങളിൽ നിന്നും അപ്രത്യക്ഷമായി. പഴമക്കാർ ചുമടിറക്കിവെച്ച് വിശ്രമിച്ചിരുന്ന ചുമടുതാങ്ങികൾ (അത്താണികൾ) നാലാം ക്ലാസ്സിലെ പരിസരപഠനം പാഠഭാഗത്തിന്റെ ഭാഗമായി പഠനം നടത്തുന്നതിന് വേണ്ടിയാണ് വിദ്യാർത്ഥികൾക്ക് വേണ്ടി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചത്. സന്ദർശനത്തിൽ പറപ്പൂർ പഞ്ചായത്തിലെ പതിനെട്ടാം വാർഡ് കടവത്ത് പ്രദേശത്തെ അത്താണിയുടെ നിലവിലെ സ്ഥിതിഗതികൾ മനസ്സിലാക്കുകയും, വൃത്തിയാക്കി നിറം നൽകുകയും ചെയ്തു.

പരിപാടി സ്കൂൾ പിടിഎ പ്രസിഡന്റ്‌ മുഹമ്മദ്‌ റാഫി ചുള്ളിൽ ഉദ്ഘാടനം ചെയ്തു. പണ്ട് കാലങ്ങളിലെ ചരിത്രങ്ങൾ അമ്പലവൻ കാരാട്ട് മൊയ്‌ദീൻ കുട്ടി വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുത്തു. പരിസരപഠനം അധ്യാപകൻ ഹാഫിസ് പറപ്പൂർ പരിപാടിക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}