അന്ധവിശ്വാസങ്ങൾക്കെതിരേ വീട്ടുമുറ്റസദസ്സുകൾ

വേങ്ങര: അന്ധവിശ്വാസങ്ങൾക്കെതിരേ വീട്ടുമുറ്റസദസ്സുകൾ സംഘടിപ്പിക്കാനും എല്ലാ പഞ്ചായത്തുകളിലും യൂണിറ്റുകൾ രൂപവത്കരിക്കാനും പുരോഗമന കലാ സാഹിത്യസംഘം വേങ്ങര ഏരിയാ രൂപവത്കരണ കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷൻ ജില്ലാസെക്രട്ടറി അസീസ് തൂവൂർ ഉദ്ഘാടനംചെയ്തു.

ഡോ. മോഹൻ മാമുണ്ണി, ഇ.എൻ. മനോജ്, സി.എം. കൃഷ്ണൻകുട്ടി, ഉണ്ണി അരീക്കാട്ട്, പി.ജി. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.പി. സോമനാഥൻ (പ്രസി.), കെ.കെ. രാമകൃഷ്ണൻ (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}