എ ആർ നഗർ: മുസ്‌ലിം യൂത്ത് ലീഗ് അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിൻ (ചിരാഗ്) ലോഗോ പ്രകാശനം പാണക്കാട് വെച്ച് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ ഇബ്രാഹിം കുട്ടി കുരിക്കൾ, കാരാടൻ യുസുഫ് ഹാജി, മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹികളായ കെ.ടി ഷംസുദ്ധീൻ, മുനീർ വിലാശേരി, റഷീദ് കൊണ്ടാണത്ത്, കെ.കെ സക്കരിയ, മുസ്തഫ ഇടത്തിങ്ങൽ, അഷറഫ് ബാവുട്ടി, കെ.കെ മുജീബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.