വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇടവിളകിറ്റ് വിതരണം നടത്തി. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ വിവിധ വാർഡുമെമ്പർമാർ, കർഷകപ്രതിനിധികൾ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 2300 ഗുണഭോക്താക്കൾക്ക് തികച്ചും സൗജന്യമായിട്ടാണ് കിഴങ്ങുവർഗ്ഗ കിറ്റ് വിതരണം ചെയ്യുന്നത്.