അതിഥിത്തൊഴിലാളികൾക്ക് സുരക്ഷാ ബോധവത്കരണം: ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം : ജില്ലയിലെ അതിഥിത്തൊഴിലാളികൾക്ക് സുരക്ഷാ ബോധവത്കരണം നൽകുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഫയർ ആൻഡ് റസ്‌ക്യു സർവീസസും ഹോം ഗാർഡും സംയുക്തമായി തയ്യാറാക്കിയ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.

മൈഗ്രന്റ് ലേബേഴ്സ് അവയർനസ് പ്രോഗ്രം (മിലാപ്) എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനവും ലോഗോ പ്രകാശനവും ജില്ലാ പോലീസ് സൂപ്രണ്ട് ആർ. വിശ്വനാഥ് നിർവഹിച്ചു.

ജില്ലാ പോലീസ് ഓഫീസിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ലോഗോ ജില്ലാ ഫയർ ഓഫീസർ വി.കെ. ഋതീജിന് കൈമാറി. ബോധവത്കരണത്തിന് ഭാഷ കൈകാര്യം ചെയ്യുന്നതിനായി ഹിന്ദിയും മറ്റ് ഇന്ത്യൻ ഭാഷകളും കൈകാര്യംചെയ്യാൻ പ്രാവീണ്യമുള്ള വിവിധ സായുധ സേനകളിൽനിന്ന് വിരമിച്ചവരുടെ സേവനം വിനിയോഗിക്കും.

ജില്ലയിലെ 14 ഹോം ഗാർഡ്മാർക്ക് സുരക്ഷാ ബോധവത്‌കരണത്തിന്റെ ക്ലാസുകൾ കൈകാര്യംചെയ്യാൻ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. മലപ്പുറം ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫീസർ പോൾ വർഗ്ഗീസ്, പദ്ധതി കോഡിനേറ്റർ കെ.കെ. ബാലചന്ദ്രൻ നായർ, കെ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}