കൊളപ്പുറം: ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ഇന്ദിരാ ഭവനിൽ ഷുഹൈബ് അനുസ്മര യോഗം സംഘടിപ്പിച്ചു. ടൗൺ പ്രസിഡന്റ് ഉബൈദ് വെട്ടിയാടൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജ പുനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി.
ഭാരവാഹികളായ ഫൈസൽ കാരാടൻ, അബുബക്കർ കെ കെ, ബഷീർ പുള്ളിശ്ശേരി, ഇസ്ഹാഖ് തെങ്ങിലാൻ, ദാസേട്ടൻ, റഷീദ് വി, ഷെഫീഖ് കരിയാടൻ എന്നിവർ സംസാരിച്ചു.