സി.പി.ഐ കുഴിപ്പുറം ബ്രാഞ്ച് സമ്മേളനം

വേങ്ങര: സി.പി.ഐ പറപ്പൂർ ലോക്കൽ കമ്മിറ്റിക്കു കീഴിലുള്ള കുഴിപ്പുറം ബ്രാഞ്ച് സമ്മേളനം (സഖാവ് സി. അച്ചുതമേനോൻ നഗർ) നടന്നു. മണ്ഡലം കമ്മറ്റി അംഗം സഖാവ് സലാഹുദ്ദീൻ കൊട്ടേക്കാട്ട് ഉദ്ഘാടനം ചെയ്തു. സ.കെ.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. 

പാർട്ടിയുടെ മുതിർന്ന അംഗം സ. എ അയ്യപ്പൻ പതാക ഉയർത്തി. അനുശോചന പ്രമേയം സ. പി. ഷിനോജും രക്തസാക്ഷി പ്രമേയം സ. സുധീറും അവതരിപ്പിച്ചു. സ. സി ടി മുസ്ഥഫ അവതരിപ്പിച്ച റിപ്പോർട്ട ഏകകണ്ഠമായി അംഗീകരിച്ചു.

സമ്മേളനത്തെ അഭിവാദ്യം ചെയ്തു കൊണ്ട് ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് അംഗവും പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റി അംഗവുമായ സ: മഞ്ഞക്കണ്ടൻ മുഹമ്മത് അഷറഫ്, പാർട്ടി പറപ്പൂർ ലോക്കൽ കമ്മിറ്റി അംഗം സ: ടി. വാഹിദ്, സ : എ. അയ്യപ്പൻ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി സ. സി ടി മുസ്ഥഫ യെയും
അസി. സെക്രട്ടറിയായി സ. കെ.പി അബൂബക്കറിനെയും തെരഞ്ഞെടുത്തു.

സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ :
1.കുഴിപ്പുറം മുണ്ടോത്ത്പറമ്പ് ജി.യു.പി സ്കൂൾ വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനു വേണ്ടി ഒരു മിനി ബസ് അനുവദിക്കുക
2. കുഴിപ്പുറം ചുള്ളിക്കാട് നിവാസികൾക്ക് മിനി ഹൈമാസ്റ്റ് (സോളാർ ) ലൈറ്റ് അനുവദിക്കുക എന്നീ പ്രമേയങ്ങൾ പാർട്ടിയുടെ രാജ്യസഭാംഗം സഖാവ് പി.പി. സുനീറി നോടാവശ്യപ്പെട്ടു.
സി.ടി മുസ്ഥഫ സോഗതവും, സ. ഷിനോജ് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}