വായനയിലൂടെ അറിവിന്റെ ആകാശ യാത്ര: Quizzee Bee Seson 2 Mega Final ന് ആവേശകരമായ സമാപനം നടത്തികൊണ്ട് 2024 -25 മികവുത്സവം നടന്നു
സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തിയ വായന പ്രവർത്തനങ്ങൾ quizzeeBee എന്ന പേരിട്ടു കൊണ്ട് ഒര് വർഷം നീണ്ടു നിന്ന മികവു പ്രവർത്തനം കുട്ടികളിലെ വായനക്കൂ പ്രചോദനമായി പ്രൗഢഗംഭീര ക്വിസ്സ് റിയാലിറ്റി ഷോ വാർഷികാഘോഷ വേദിയിൽ പ്രത്യേകം സജ്ജമാക്കിയ സെഷനിൽ തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
12 ഘട്ടങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച 10 കുട്ടികളാണ് ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത്. പ്രധാന അധ്യാപിക കെ കദിയുമ്മ ടീച്ചർ പരിപാടിയുടെ ആമുഖം നിർവഹിച്ചു.നിറഞ്ഞ സദസ്സിനു മുന്നിൽ വാശിയേറിയ ഫൈനൽ മത്സരത്തിന് വിദ്യാരംഗം ഉപജില്ലാ കോഡിനേറ്റർ വിജിഷ ടീച്ചർ ക്വിസ് അവതാരകയായി എത്തിയത് പരിപാടിയുടെ മാറ്റുകൂട്ടി.
സ്കൂൾ സ്റ്റാഫ് സ്പോൺസർ ചെയ്ത സമ്മാനമായ സൈക്കിൾ ഒന്നാം സ്ഥാനം നേടിയ വിദ്യാർഥിക്ക് നൽകി. പ്രദേശത്തെ സാമൂഹിക പ്രവർത്തകനും പൂർവ്വ വിദ്യാർത്ഥിയുമായ നൗഷാദ് മുണ്ടത്തോടൻ സ്പോൺസർ ചെയ്ത സമ്മാനങ്ങൾ മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും നൽകി.
അഡ്വക്കറ്റ് നിയാസ് കെ വി സമ്മാനവിതരണ സെഷൻ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് പിടിഎ പ്രസിഡണ്ട് സിറാജ് മുണ്ടത്തോടൻ നന്ദി പ്രകാശിപ്പിച്ചു.