പറപ്പൂർ: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കെ വൈ സി ഇരിങ്ങല്ലൂർ (കുറ്റിത്തറ യൂത്ത് സെന്റർ) അംഗങ്ങൾക്ക് ഇടയിൽനിന്നും പിരിച്ചെടുത്ത സംഭാവന പറപ്പൂർ പെയിൻ & പാലിയേറ്റീവിന് കൈമാറി.
ഹോപ്പ് ഡയാലിസിസ് കെട്ടിടത്തിന് അടുത്തായി പ്രവർത്തിക്കുന്ന യുവജന കൂട്ടായ്മ മുൻപും പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പാലിയേറ്റീവ് ഓഫീസിൽ നടന്ന ചടങ്ങിൽ ക്ലബ് ഭാരവാഹികൾ പാലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർക്ക് ഫണ്ട് കൈമാറി.
അനീസ് ടി.പി, കബീർ.പി, സാദിഖ് .എം, ഇഖ്‌ബാൽ .പി, ജസീൽ. പി, ഷംനാസ്.പി എന്നിവർ നേതൃത്വം കൊടുത്തു.