കുട്ടികളുടെ കാരുണ്യ യാത്ര സംഘടിപ്പിച്ചു

കാച്ചടി: കാരുണ്യത്തിന്റെ കുഞ്ഞു കൈത്താങ്ങ് എന്ന  ശീർഷകത്തിൽ കാച്ചടി പി എം എസ് എ എൽ പി സ്കൂൾ വിദ്യാർഥികൾ നടത്തിയ 'കുട്ടികളുടെ കാരുണ്യ യാത്രാ' സംഘം സാന്ത്വനം പാലിയേറ്റീവ് കെയർ സന്ദർശിച്ചു.
    
സാന്ത്വനം ഡേ കെയർ & റീഹാബിലിറ്റേഷൻ സെന്ററിലെ അന്തേവാസികളുമായി കുട്ടികളും അധ്യാപകരും സംവദിച്ചു. ഡേ കെയറിൽ എത്തുന്ന അന്തേവാസികൾ നിർമിക്കുന്ന എൽ ഇ ഡി ബൾബ്, പേപ്പർ പേന, തോരണ മാലകൾ എന്നിവയുടെ നിർമാണ പ്രക്രിയകളെ കുട്ടികൾ നേരിട്ട് കാണുകയും അറിയുകയും ചെയ്തു. പ്രദേശത്തെ മുന്നൂറിലധികം വരുന്ന കിടപ്പ് രോഗികൾക്ക് വേണ്ടി തെന്നല സാന്ത്വനം നടത്തുന്ന ഹോം കെയർ പരിചരണത്തെയും പാലിയേറ്റീവ് പ്രവർത്തനങ്ങളെയും കുറിച്ച് സാന്ത്വനം ഭാരവാഹികൾ പരിചയപ്പെടുത്തി. 

കുട്ടികൾ സ്വരൂപിച്ച പണം സാന്ത്വനം പാലിയേറ്റീവ് ക്ലിനിക്കിലേക്ക് അധ്യാപകരും ഹരിത സേനാംഗങ്ങളും പി ടി എ യും ചേർന്ന് നൽകി. സാന്ത്വനം ഭാരവാഹികൾ മധുരം നൽകി സംഘത്തെ സ്വീകരിച്ചു.
      
കാരുണ്യ യാത്രക്ക് ഹെഡ്മിസ്ട്രസ് കെ കദിയുമ്മ ടീച്ചർ, പിടിഎ പ്രസിഡന്റ് സിറാജ് മുണ്ടത്തോടൻ, ഡി ബി ഷൈനി ടീച്ചർ, അമ്പിളി ടീച്ചർ, ഷക്കീല ടീച്ചർ, ശബീർ മാസ്റ്റർ, സഹീർ മാസ്റ്റർ, എം പി ടി എ പ്രസിഡൻ്റ് ലൈല മറ്റു പിടിഎ   എംപിടിഎ അംഗങ്ങളും നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}