അരീക്കുളം: അരീകുളം ഇഹിയാഉൽ ഉലൂം മദ്രസയിൽ മുഴുവൻ ഉസ്താദുമാർക്കുമുള്ള റമളാൻ പ്രത്യേക കിറ്റും പുതു വസ്ത്രങ്ങളും വിതരണം ചെയ്തു.
മദ്രസ പ്രസിഡന്റ് ജനാബ് ഹംസ ഇ കെ വിതരണത്തിന് നേതൃത്വം നൽകി. സെക്രട്ടറി സയ്യിദ് അലവി കോയ തങ്ങൾ, ട്രഷറർ ഫക്രു സാഹിബ്, സദർ മുഅല്ലിം ശിഹാബുദ്ദീൻ ഫൈസി, സ്റ്റാഫ് സെക്രട്ടറി സിറാജുദ്ധീൻ വാഫി, മറ്റു ഉസ്താദുമാർ തുടങ്ങിയവർ പങ്കെടുത്തു.