കുട്ടികളിൽ കാർഷികാഭിരുരുചി വളർത്തുക, ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പുവരുത്തുക, പരിസ്ഥിതി സംരക്ഷണ ശീലം വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ഐ യു ഹയർസെക്കൻഡറി സ്കൂൾ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പറപ്പൂർ പാടത്ത് ഒരേക്കർ സ്ഥലത്ത് മധുരക്കിഴങ്ങ് കൃഷിയിറക്കി.
നെൽകൃഷി, പച്ചക്കറി കൃഷി, സൂര്യകാന്തി കൃഷി, കപ്പ കൃഷി എന്നിവയും സ്കൂളിന്റെ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.
യുവകർഷകരായ
പറപ്പൂർ പാടത്ത് നടന്ന മധുരക്കിഴങ്ങ് കൃഷിയിരക്കലിന് സ്കൂളിലെ കാർഷിക ക്ലബ് അംഗങ്ങളോടൊപ്പം സ്കൂൾ പ്രിൻസിപ്പൽ സി അബ്ദുൽ അസീസ് , പ്രധാന അധ്യാപകൻ എ മമ്മു, ഇ കെ സുബൈർ , കെ ശാഹുൽഹമീദ്, ഫാസിൽ പി എന്നിവർ പങ്കെടുത്തു.
വെള്ള ഇനത്തിലുള്ള മധുരക്കിഴങ്ങാണ് കൃഷി ഇറക്കിയത്, മൂന്ന് മൂന്നര മാസത്തിനുള്ളിൽ വിളവെടുക്കാനാകും.
വാർഡ് മെമ്പർ സി അബ്ദുൽ കബീർ, കർഷകരായ ഹസ്സൻ കുഴിപ്പുറം, ഓലപുലാൻ ശിഹാബ്, കരിമ്പനക്കൽ ഉവൈസ്, രാജൻ പ്രാണൂർ, കരിമ്പനക്കൽ നിസാർ എന്നിവർ കാർഷിക രീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.