പറപ്പൂർ: ഐ.യു ഹയർ സെക്കണ്ടറി സ്കൂൾ പറപ്പൂർ പെയിൻ & പാലിയേറ്റീവിന് വേണ്ടി സമാഹരിച്ച ഫണ്ട് കൈമാറി. പ്രിൻസിപ്പാൾമാരായ സി. അബ്ദുൽ അസീസ്, ഇ.കെ സുബൈർ മാസ്റ്റർ എന്നിവരിൽ നിന്ന് പ്രസിഡന്റ് സി.അയമുതു മാസ്റ്റർ ഫണ്ട് ഏറ്റുവാങ്ങി.
ചടങ്ങിൽ പാലിയേറ്റിവ് ഭാരവാഹികളായ എ.പി മൊയ്തുട്ടി ഹാജി, തൊട്ടിയിൽ മുഹമ്മദ് കുട്ടി മാസ്റ്റർ ഹയർ സെക്കണ്ടറി അധ്യാപകരായ പി.കെ അബ്ദുറഹ്മാൻ മാസ്റ്റർ, ഷംസീർ മാസ്റ്റർ, സി.കെ മൻസൂർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.