കോട്ടക്കൽ: ഈസ്റ്റ് വില്ലൂർ ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിലുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ "ലാഡർ ടു സക്സസ്" ഭാഗമായി എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി പഠന സഹായി വിതരണം ചെയ്തു.
ഡിവിഷനിലെ വിദ്യർത്ഥികളെ അക്കാദമിക രംഗത്ത് കൂടുതൽ മികവ് ഉണ്ടാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.എൽ. എസ്. എസ്, യു.എസ്.എസ്. പരീക്ഷ എഴുതുന്ന 13 വിദ്യർത്ഥികൾക്കാണ് പദ്ധതിയുടെ ഭാഗമായി പഠന സഹായി വിതരണം ചെയ്തത്.
പദ്ധതിയുടെ ഭാഗമായി ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ എഴുതുന്ന 55 വിദ്യർത്ഥികൾക്ക് പഠന സഹായിയും, പരിശീലന ക്ലാസും കഴിഞ്ഞ മാസം സംഘടിപ്പിച്ചിരുന്നു.
ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീർ,റഷീദ് മാസ്റ്റർ കടക്കാടൻ, മറ്റു വിദ്യർത്ഥികളും, രക്ഷതികളും, മുസ്ലിം ലീഗ്, മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകരും പങ്കെടുത്തു.