എ ആർ നഗർ: കാസർകോട് മോഗ്രാൽ പുത്തൂരിൽ വാഹനാപകടത്തിൽ എ ആർ നഗർ വി കെ പടി സ്വദേശി മരിച്ചു, ഒരാൾക്ക് പരിക്ക്. വി കെ പടി സ്വദേശി കുഞ്ഞാലൻ ഹാജിയുടെ മകൻ മെഹബൂബ് (32) ആണ് മരിച്ചത്. ചെമ്മാട് എം എൻ കോംപ്ലെക്സിൽ മൊബൈൽ ഷോപ്പ് ഉടമയാണ്. കൂടെയുണ്ടായിരുന്ന അമ്പലപ്പടി സ്വദേശി റിയാസിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കർണാടക ഷിമോഗയിൽ നിന്ന് വരുമ്പോഴാണ് അപകടം. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ.