കണ്ണമംഗലം: യൂത്ത്കോൺഗ്രസ് മണ്ഡലം കമ്മിറ്റി കൃപേഷ്-ശരത് ലാൽ- ശുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് അഡ്വ.പ്രജിത്ത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി രാഹുൽ ജി നാഥ് അനുസ്മരണ പ്രഭാക്ഷണം നടത്തി. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പി കെ അനഫ് അധ്യക്ഷനായി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി കെ സിദിഖ്, ന്യൂനപക്ഷ കോൺഗ്രസ് ജില്ല വൈസ് ചെയർമൻ സകീറലി കണ്ണേത്, സലിം മാസ്റ്റർ, കുഞ്ഞിമൊയ്‌ദീൻ കെ,വി പി കുഞ്ഞിമുഹമ്മദ്, സക്കീർ അഞ്ചാലൻ, പ്രബിൻ എന്നിവർ സംസാരിച്ചു.