എളമ്പുലാശ്ശേരി സ്കൂളിന്റെ ക്ലാസ് റൂം സമുച്ചയം ഉദ്ഘാടനം ചെയ്തു

ഹെഡ്മിസ്ട്രസ്സ് പി എം ഷർമിള ടീച്ചറുടെ യാത്രയയപ്പ് സംഗമവും നടന്നു.

തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എൽ പി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഹെഡ്മിസ്ട്രസ് പി എം ഷർമിള ടീച്ചർക്കുള്ള യാത്രയപ്പ് സമ്മേളനവും  പി അബ്ദുൽ ഹമീദ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വിജിത്ത് അധ്യക്ഷത വഹിച്ചു. 

വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി പ്രമോദ്, സ്കൂൾ ബിൽഡിങ് നിർമ്മാണത്തിന് നേതൃത്വം കൊടുത്ത എൻജിനീയർ കെ വി മുരളീധരൻ, പ്രധാനാധ്യാപിക  പി എം ഷർമിള എന്നിവർക്ക് എം എൽ എ ഉപഹാരങ്ങൾ സമർപ്പിച്ചു. 

പരിപാടിയിൽ കഴിഞ്ഞവർഷം എൽ എസ് എസ് ലഭിച്ച പത്ത് കുട്ടികൾക്കുള്ള പ്രത്യേക സമ്മാനവിതരണം, ഒരു ദിനം ഒരു കാരുണ്യ പ്രവർത്തനത്തിലൂടെ കുട്ടികളുടെ താരമായി മാറിയ രണ്ടാം ക്ലാസുകാരി ആയിഷ സെലിന് കൈത്താങ്ങ് ജീവകാരുണ്യ അവാർഡ്, ടാലന്റ് എക്സാമിനേഷൻ മൊമെന്റോ വിതരണം, മികവ് അവതരണം, അംഗനവാടി കുട്ടികളുടെയും സ്കൂൾ കുട്ടികളുടെയും കലാപരിപാടികൾ, എന്നിവയും സംഘടിപ്പിച്ചു. 

പരിപാടിയിൽ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ദേവദാസ്, തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ 
പീയൂഷ്‌, വാർഡ് മെമ്പർ സിഎം മുബഷിറ, സ്കൂൾ മാനേജർ എം മോഹന കൃഷ്ണൻ, പിടിഎ പ്രസിഡണ്ട് എം ഷാനവാസ്, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് എം വീരേന്ദ്രകുമാർ, പി മുഹമ്മദ് ഹസ്സൻ, ടി കെ രാധാകൃഷ്ണൻ, പി എം മുഹമ്മദ് അലി ബാബു,  അഡ്വക്കേറ്റ് കെ ടി വിനോദ് കുമാർ, ആഷിക് ചെമ്പകശ്ശേരി,  എം കെ സിനി, എം പങ്കജാക്ഷി, പി രാധ, കെ ജയശ്രീ, എം ഇ ദിലീപ് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}