എസ് എം എ കോട്ടക്കൽ സോൺ മുശാറക്ക സമാപിച്ചു

കോട്ടക്കൽ: സുന്നി മാനേജ് മെന്റ് അസോസിയേഷൻ (എസ് എം എ) കോട്ടക്കൽ സോൺ മുഅല്ലിം മാനേജ്മെന്റ് മീറ്റ് മുശാറക്ക സോൺ പ്രസിഡന്റ്‌ മുഹമ്മദ്‌ അഷ്‌റഫ്‌ തങ്ങളുടെ അധ്യക്ഷതയിൽ എസ് എം എ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ പ്രസിഡന്റ്‌ സുലൈമാൻ ഇന്ത്യനൂർ ഉദ്ഘാടനം ചെയ്തു.

ഈസ്റ്റ്‌ ജില്ലാ ട്രെയിനിംഗ് സെക്രട്ടറി ഷിഹാബുദീൻ നഈമി വിഷയവതരണം നടത്തി.
 
സയ്യിദ് മുഹമ്മദ്‌ ബാഖിർ ശിഹാബ്, ഹംസ കടമ്പോട്ട്, ഹസ്സൈൻ മാസ്റ്റർ കുറുകത്താണി, സഈദ് സഖാഫി കുണ്ടുകുളം, നുസ്റുൽ ഇസ്‌ലാം സഖാഫി എന്നിവർ പ്രസംഗിച്ചു. വി ടി എസ് അബ്ദുള്ള കോയ തങ്ങൾ, സയ്യിദ് സാഹിർ വടക്കങ്ങര, അബ്ദുറഹ്മാൻ മുസ്‌ലിയാർ പൊന്മള, എൻ എം അബ്ദുള്ള മുസ്‌ലിയാർ വെന്നിയൂർ, ബാവ ആട്ടീരി, കോയ മുസ്‌ലിയാർ പൊട്ടിക്കല്ല്, അലവി കുട്ടി മുസ്‌ലിയാർ കഴുങ്ങിൽ പടി തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}