കോട്ടക്കൽ: മാലിന്യമുക്ത നവ കേരളം, സ്വച്ഛ സർവേഷൻ പദ്ധതികളുടെ ഭാഗമായി കോട്ടക്കൽ നഗരസഭയിലെ വാർഡ് 5 -ൽ ഉദ്യാനപാതയും അതിനോടനുബന്ധിച്ച തോടും നഗരസഭയുടെ ശുചീകരണ വിഭാഗം തൊഴിലാളികളും, അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളും, ഹരിത കർമ്മ സേനയും, കുടുംബശ്രീ സിഡിഎസും, യുവജന സംഘടന അംഗങ്ങളും ചേർന്ന് വൃത്തിയാക്കുകയും മാലിന്യമുക്ത നവകേരള പദ്ധതിയിലെ ഇനി ഞാൻ ഒഴുകട്ടെ എന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഡോക്ടർ ഹനീഷ നിർവഹിച്ചു.
പ്രസ്തുത ചടങ്ങിൽ മാലിന്യമുക്ത നവകേരളം ബ്രാൻഡ് അംബാസഡർ മുരളി മാഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല പാറോളി, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആലമ്പാട്ടിൽ റസാഖ്, അഞ്ചാം വാർഡ് കൗൺസിലർ അബ്ദുൽ റാഷിദ്, നാലാം വാർഡ് കൗൺസിലർ ഷബ്ന ഷാഹുൽ, നഗരസഭ ഹെൽത്ത് വിഭാഗം CCM സക്കീർ ഹുസൈൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അരുൺ സാബു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ദീപ, മുഹമ്മദ് ഹുസൈൻ, മുഹമ്മദ് റംസാൻ എന്നിവർ പങ്കെടുത്തു . പരിപാടിയുടെ തുടർ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും ഉണ്ടാകുമെന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചിട്ടുള്ളതാണ്.
മാലിന്യമുക്ത നവ കേരളത്തിന്റെയും സ്വച്ഛ സർവ്വേശ്വരന്റെയും പ്രചാരണാർത്ഥം പാവ നാടകം കോട്ടക്കൽ എഫ് എച് സി കോമ്പൗണ്ടിലും, എ കെ എം എച്ച് എസ് എസ് കോട്ടൂർ സ്കൂളിലും, മരവട്ടം എ എൽ പി എസ് സ്കൂളിലും ചങ്കുവെട്ടി ജംഗ്ഷനിലും, മുൻസിപ്പൽ ബസ് സ്റ്റാൻഡിലും അവതരിപ്പിച്ചു. തുടർ ദിവസങ്ങളിൽ മറ്റ് സ്കൂൾ പരിസരത്തും മാർക്കറ്റ് പരിസരത്തും പാവ നാടകം അവതരിപ്പിക്കുവാൻ തീരുമാനിച്ചിട്ടുള്ളതാണ്.