അഖില കേരള ലെൻസ്‌ഫെഡ് വടംവലി മത്സരത്തിൽ ലെൻസ്‌ഫെഡ് മലപ്പുറം ജില്ല ടീം ചാമ്പ്യന്മാരായി. എറണാകുളത്ത് നടന്ന മത്സരത്തിൽ വിവിധ ജില്ലാ ടീമുകളെ പരാജയപ്പെടുത്തിയാണ് മലപ്പുറം ജില്ല ടീം ജേതാക്കളായത്. പാലക്കാട് ജില്ലാ ടീം രണ്ടാം സ്ഥാനം കരസ്തമാക്കി. സംസ്ഥാന സ്പോർട്സ് കമ്മിറ്റി ചെയർമാൻ കുര്യൻ ഫിലിപ്പ് മത്സരം ഉദ്ഘാടനം ചെയ്തു എ. സി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രെട്ടറി ജിതിൻ സുധാകൃഷ്ണൻ സമ്മാന ദാനം നിർവ്വഹിച്ചു. കൺവീനർ ബിജു മുരളി, സംസ്ഥാന വൈസ് പ്രസിഡണ്ട് സലിൽകുമാർ പി. സി.മലപ്പുറം ജില്ലാ പ്രസിഡണ്ട് അമീർ പാതാരി തുടങ്ങിയവർ സംസാരിച്ചു.
ലെൻസ്‌ഫെഡ് മലപ്പുറം ജില്ല ടീം ചാമ്പ്യന്മാരായി
admin
Tags
Malappuram