എളമ്പുലാശ്ശേരി സ്കൂളിന്റെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ഹരിത കേരള മിഷന്റെ എ പ്ലസ് ഗ്രേഡ്

തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എ എൽ പി സ്കൂൾ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ക്ലബ്ബ് ഈ അധ്യായന വർഷത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ശുചിത്വ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി സംസ്ഥാന സർക്കാറിന്റെ ഹരിത കേരള മിഷൻ എ പ്ലസ് ഗ്രേഡ് നൽകി ആദരിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മികച്ച പ്രവർത്തനങ്ങൾ കാരണമാണ് സ്കൂളിന് ഈ നേട്ടം കൈവരിച്ചത്. 

പ്ലാസ്റ്റിക്കിനെതിരെ തുണി സഞ്ചി വിതരണം, കുട്ടികളുടെ ശുചിത്വ പാർലമെന്റ്, പിറന്നാൾ മരം, വിത്ത് പേപ്പർ പേന ചലഞ്ച്, അടുക്കളത്തോട്ടം, കുട്ടി കർഷക അവാർഡ്, ജലസ്രോതസ്സ് സംരക്ഷിക്കൽ, കവലകൾ വൃത്തിയാക്കൽ, ശുചിത്വ സേന, മഴ നടത്തം, എൽഇഡി ബൾബ് നിർമ്മാണ പരിശീലന ക്യാമ്പ്, പെൻ ബോക്സ് തുടങ്ങിയ ഒട്ടേറെ പരിപാടികളാണ് കുട്ടികൾ ജനകീയ കൂട്ടായ്മയിൽ സംഘടിപ്പിച്ചത്. 

തേഞ്ഞിപ്പലം കൃഷിഭവന്റെ മികച്ച കുട്ടി കർഷകനുള്ള അവാർഡ് കർഷക ദിനത്തിൽ വിദ്യാലയത്തിലെ രണ്ടാം ക്ലാസുകാരൻ ആദവിന് ലഭിച്ചിരുന്നു. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിന്റെ വികസന സെമിനാറിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ടി വി ജിത്ത്  സ്കൂളിലെ കൈത്താങ്ങ് കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സന് എ പ്ലസ് ഗ്രേഡിനുള്ള സർട്ടിഫിക്കറ്റ് കൈമാറി. 

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ടി സാജിത, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ പിയൂഷ്‌, എം സുലൈമാൻ, നസീമ യൂനുസ്, പഞ്ചായത്ത് സെക്രട്ടറി പി പ്രദീപ് കുമാർ  എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}