പറപ്പൂർ: പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ ചെലവിൽ നടക്കുന്ന സമഗ്ര നെൽകൃഷി വികസന പദ്ധതി തുടങ്ങി. 76 ഹെക്ടർ സ്ഥലത്ത് വിവിധ പാടശേഖര സമിതികൾ നെൽകൃഷി നടത്തുന്നു. 385 ടൺ നെല്ല് പാടശേഖരങ്ങളിൽ വിളവെടുക്കുന്നുണ്ട്.സപ്ലൈകോ നെല്ല് സംഭരണത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് വി.സലീമ ടീച്ചർ പുഴച്ചാലിൽ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ലക്ഷ്മണൻ ചക്കുവായിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി.ടി റസിയ, ഉമൈബ ഊർഷമണ്ണിൽ, വാർഡ് മെമ്പർ ഇ.കെ സൈദുബിൻ, വേലായുധൻ ഐ ക്കാടൻ, എ.പി ഹമീദ്, ടി. അബ്ദുറസാഖ് കൃഷി അസിസ്റ്റൻഡുമാരായ രോഹിണി, അഖില, ആസൂത്രണ സമിതി അംഗം വി.എസ് ബഷീർ മാസ്റ്റർ, മജീദ് നരിക്കോടൻ,പാടശേഖര സമിതി ഭാരവാഹികളായ എ.കെ ഖമറുദ്ദീൻ, സി.രാജൻ എന്നിവർ പങ്കെടുത്തു.
പറപ്പൂരിൽ നെൽകൃഷി വിളവെടുപ്പ് തുടങ്ങി
admin