ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു
വേങ്ങര: ബ്ലോക്ക് പഞ്ചായത്ത് 2025 വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'സമൃദ്ധി' കാർഷിക പഠന പ്രദർശന വിപണനമേള ബുധനാഴ്ച സമാപിക്കും.
മേളയുടെ ഭാഗമായി കാർഷിക സെമിനാറുകൾ, കാർഷിക പ്രദർശനം, മണ്ണ് പരിശോധനാക്യാമ്പ്, കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാമ്പ്, വിള ആരോഗ്യ ക്ലിനിക്ക് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. വിവിധയിനം ഒട്ടുതൈകൾ, അലങ്കാരച്ചെടികൾ, വിത്ത്, കിഴങ്ങുവർഗങ്ങൾ, നാടൻ പച്ചക്കറി ജൈവവളം, കീടനാശിനി, കാർഷിക യന്ത്രങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും മേളയിൽ നടക്കും. ഇതിനു പുറമെ വളപ്രയോഗം, കീടനാശിനിയുടെ ഉപയോഗം തുടങ്ങി കർഷകർക്ക് അറിവുനൽകുന്ന ക്ലാസുകളും കലാപരിപാടികളും ഉണ്ട്. പ്രവേശനം സൗജന്യമാണ്.