അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്തിലെ ജല ജീവൻ മിഷൻ വർക്കുകൾ അടിയന്തിരമായി പൂർത്തീകരിക്കുക,പൊളിച്ചിട്ട റോഡുകൾ ഉടൻ റീസ്റ്റോർ ചെയ്യുക,ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വാട്ടർ അതോറിറ്റി ഓഫീസിലേക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ പ്രധിഷേധ ധർണ്ണ നടത്തി.
മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ സമീറ പുളിക്കൽ ധർണ്ണ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ റഷീദ് കൊണ്ടാണത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജിഷടീച്ചർ, കുഞ്ഞിമൊയ്തീൻ കുട്ടി മാസ്റ്റർ, ലൈല പുല്ലാണി, മെമ്പർമാരായ ലിയാഖത്തലി കാവുങ്ങൽ, ശ്രീജ സുനിൽ സംസാരിച്ചു.
തുടർന്ന് എക്സികുട്ടീവ് എൻജിനീയറുമായി ചർച്ച നടത്തുകയും അടിയന്തിരമായി വിഷയത്തിൽ തീരുമാനമുണ്ടാക്കണമെന്നും ആവിശ്യപ്പെട്ടു.