വേങ്ങര: വഖഫ് നിയമം സാമൂഹിക സുരക്ഷക്ക് എന്ന സന്ദേശവുമായി ഫെബ്രുവരി 19ന് മലപ്പുറത്ത് സംഘടിപ്പിക്കുന്ന വഖഫ് സംരക്ഷണ റാലിയും സമ്മേളനവും വിജയിപ്പിക്കാൻ എസ്ഡിപിഐ വേങ്ങര മണ്ഡലം നേതൃസംഗമം തീരുമാനിച്ചു.
സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി പോസ്റ്റർ ക്യാമ്പയിൻ, ഹൗസ് ക്യാമ്പയിൻ, ലഘുലേഖ വിതരണം, വാഹന പ്രചരണം എന്നിവയും സംഘടിപ്പിക്കും.
നേതൃസംഗമം എസ്ഡിപിഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അരീക്കൻ ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് പി ഷെരീഖാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ അബ്ദുൽ നാസർ, എം അബ്ദുൽബാരി, ഇ കെ അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.