കച്ചേരിപ്പടി റൈഞ്ചിലെ മുഴുവൻ ഉസ്താദുമാർക്കും റമളാൻ കിറ്റ് വിതരണം ചെയ്തു

വേങ്ങര: സമസ്ത കേരള ജംഅിയത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ മദ്രസകളിലെയും ഉസ്താദുമാർക്ക് റമളാനിലെ ഒരു മാസത്തെ ഭക്ഷ്യ കിറ്റ് എന്ന പദ്ധതിയുടെ ഭാഗമായി കച്ചേരിപ്പടി റൈഞ്ച് മദ്രസാ മാനേജ്മെന്റ് അസോസിയേഷനും കച്ചേരിപ്പടി റൈഞ്ച്
ജംഇയത്തുൽ മുഅല്ലിമീനും സംയുക്തമായി കച്ചേരിപ്പടി റൈഞ്ചിലെ മുഴുവൻ ഉസ്താദുമാർക്കും റമളാൻ കിറ്റ് വിതരണം ചെയ്തു.

ക്വിറ്റ് വിതരണോദ്‌ഘാടനം SKMMA ഭാരവാഹികൾ നിർവ്വഹിച്ചു. തുടർന്ന് നടന്ന പ്രാർത്തനാ സംഗമം
SKMMA കച്ചേരിപ്പടി റൈഞ്ച് പ്രസിഡണ്ട് ഇബ്രാഹിം കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉസൈർ ഫൈസി പ്രാർത്തനക്ക് നേതൃത്വം നൽകി. ടി.ടി. രാഹിൻ കുട്ടി ഹാജി, മുഹമ്മത് കുഞ്ഞി പറങ്ങോടത്ത് എന്നിവർ സംസാരിച്ചു.

അഹമ്മത് ഫൈസി പുതുപറമ്പ് അധ്യക്ഷത വഹിച്ചു. അബ്ദു റസാഖ്അസ്ലമി സ്വാഗതവും ശാക്കിർ മാഹിരി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}