വേങ്ങര: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള എൽ എസ് ഡബ്ലിയു എ കെ വേങ്ങര മേഖല കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ജില്ല ഭാരവാഹികൾ ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കവിത ഹുസൈൻ ഉദ്ഘാടനം നിർവഹിച്ചു.
സമദ് തണൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി അബ്ദുറഹീം കുഴിപ്പുറം മുഖ്യ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ആബിദ് സംഗീത് , സംസ്ഥാന കമ്മിറ്റി അംഗം സാലിഹ് സംഗീത് ജില്ലാ ഭാരവാഹികളായ ശരീഫ് ആലത്തിയൂർ, നൗഷാദ് അത്തിപ്പറ്റ, അസ്‌കർ ബാബു, സുരേഷ് ബാബു, ബഷീർ വലിയോറ, ശിഹാബ് ഇരിങ്ങല്ലൂർ എന്നിവർ സംസാരിച്ചു.