വേങ്ങരയിൽ മിനി മാരത്തോൺ സംഘടിപ്പിച്ച് ടീം ഫിറ്റ്നസ് ക്ലബ്

വേങ്ങര: വർധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങളിൽ നിന്ന് മോചനം നേടി ആരോഗ്യകരമായ ജീവിതം നയിക്കാൻ വ്യായാമം അനിവാര്യമാണെന്ന സന്ദേശവുമായി ടീം ഫിറ്റ്നസ് ക്ലബ് വേങ്ങര മിനി മാരത്തോൺ സംഘടിപ്പിച്ചു. 

"വ്യായാമം ചെയ്യൂ, ആരോഗ്യകരമായ ജീവിതം നേടൂ" എന്ന മുദ്രാവാക്യവുമായി 2025 ഫെബ്രുവരി 22-നായിരുന്നു മിനി മാരത്തോൺ സംഘടിപ്പിച്ചത്. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു.എം. ഹംസ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു. സുബ്രഹ്മണ്യൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നിരവധി പേർ പങ്കെടുത്ത മിനി മാരത്തോണിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

വിജയികൾ:
 * പൊതു വിഭാഗം:
   * ഒന്നാം സമ്മാനം: യദു പ്രസാദ്
   * രണ്ടാം സമ്മാനം: റിഷൻ അലി
   * മൂന്നാം സമ്മാനം: ഹാറൂൺ റഷീദ്
 * മുതിർന്ന പൗരൻ: കബീർ
 * ഉരുക്ക് വനിത: മുഹ്‌സിന
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}