വേങ്ങര: ഗ്രാമ പഞ്ചായത്തിലെ പ്രധാന നെല്ലറയായ വലിയോറ പാടത്ത് നെൽകൃഷി വിളവെടുപ്പിന് തുടക്കമായി. പൂക്കുളം ബസാർ പൊറ്റമ്മൽ ഭാഗത്ത് നടന്ന കൊയ്ത്തു ഉത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു തുടക്കം കുറിച്ചു.
ചടങ്ങിൽ യുവ നെൽകർഷകനായ ജുറൈജ് കാട്ടിൽ നെ മൊമെന്റോ നൽകി ആദരിച്ചു.
ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും പാടശേഖര സമിതി അംഗങ്ങളും കൃഷി ഉദ്യോഗസ്ഥരും കർഷകരും വലിയോറ ഈസ്റ്റിലെ സ്കുൾ വിദ്യർഥികളും നാട്ടുകാരും പങ്കെടുത്തു.