സംഘടിത സക്കാത്ത് ഇസ്‌ലാമിക പ്രമാണങ്ങൾക്ക് നിരക്കാത്തത്: ഡോ.എ.പി.അബ്ദുൽ ഹകീം അസ്ഹരി

മലപ്പുറം : ജമാഅത്തെ ഇസ്‌ലാമി പ്രചരിപ്പിക്കുന്നസംഘടിത സക്കാത്ത് ഇസ്‌ലാമിക പ്രമാണങ്ങൾക്ക് നിരക്കാത്തതാണെന്നും 
സ്വന്തം സംഘടനാ താൽപര്യങ്ങൾ മുൻനിർത്തി സക്കാത്തിന്റെ മറവിൽ ജനങ്ങളിൽ നിന്ന് സാമ്പത്തിക 
ശേഖരണം നടത്തുന്നത് ചൂഷണമാണ് എന്നും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.എ. പി. അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. ഖുർആനിന്റെയും ഹദീസിന്റെയും പിൻബലം ഇല്ലാത്തതും മുൻഗാമികളുടെ മാതൃകയ്ക്ക് നിരക്കാത്തതുമായ ഇത്തരം നീക്കങ്ങൾ അപകടകരമാണ്.
മതരാഷ്ട്രവാദത്തെ ഉയർത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്‌ലാമി ഇതര മുസ്‌ലിം  സംഘടനകളോടും നേതാക്കളോടും അസഹിഷ്ണുതയാണ് വെച്ചുപുലർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.വൈ.എസ് ഈസ്റ്റ് ജില്ല യൂത്ത് കൗൺസിലിൽ  മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു  അദ്ദേഹം.എടക്കര പോത്ത്കല്ലിൽ ചേർന്ന  യൂത്ത് കൗൺസിൽ സമാപിച്ചു. മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ അധ്യക്ഷത വഹിച്ചു.എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഉമർ ഓങ്ങല്ലൂർ, വി.പി.എം.ഇസ്ഹാഖ്,സി.കെ.ശക്കീർ,ടി. സിദ്ദീഖ് സഖാഫി, പി.പി.മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}