വേങ്ങര: കക്കാടം പുറം തക്വവിയത്തുൽ ഇസ്‌ലാം സംഘത്തിന്റെ കീയിൽ മളഹറുൽ ഉലൂം മദ്രസ്സയിൽ ഇരുപത് വർഷത്തോളം മുഅല്ലിമായി സേവനം ചെയ്ത പി കെ അഹമ്മദ് മുസ്‌ലിയാർക്ക് യാത്രയയപ്പ് നൽകി.
ചടങ്ങിൽ തക്വിയത്തുൽ ഇസ്ലാം സംഘം പ്രസിഡന്റ് കെ കെ ഹൈദരൂസ് കോയ തങ്ങൾ അധ്യക്ഷം വഹിച്ചു. സദർ ഉസ്താദ് ജൈഫർ ഫൈസി സ്വാഗതം പറഞ്ഞു. കെ കെ ആറ്റകോയതങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
തഖ്വിവിയത്തുൽ ഇസ്ലാം ജനറൽ സെക്രട്ടറി കെ അബ്ദുൽ റഹ്മാൻ കുട്ടി മാസ്റ്റർ, അബ്ദു ലത്തീഫ് കെ കെ, ഖാലിദ് മുസ്‌ലിയാർ, ഷിബിലി വാഫി, മുസ മുസ്‌ലിയാർ, മുഹമ്മദ് കുട്ടി കെ സി എന്നിവർ ആശംസകൾ നേർന്നു. മാനേജ്മന്റ് പ്രതിനിധികളും ഉസ്താദുമാരും പങ്കെടുത്തു. കാംബ്രൻ അബ്ദുൽ റഹ്മാൻ നന്ദി രേഖപ്പെടുത്തി.