വേങ്ങര: കഴിഞ്ഞ പത്ത് വർഷക്കാലം പ്രലപദമായി ഒന്നും ചെയ്യാതെ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ബുദ്ധിമുട്ടിച്ചത് ഇടത് ഗവൺമെൻ്റാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ എ പ്രസ്താവിച്ചു. വേങ്ങര മണ്ഡലം മുസ്ലിം ലീഗ് കർമ്മ പദ്ധതി (ഉഷസ്സ്) പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലിക്കുട്ടി. യു.ഡി.എഫിൻ്റെ കാലത്ത് മാത്രമാണ് പഞ്ചായത്തുകളിൽ പരിഷ്കാരങ്ങൾ നടന്നത്. ഈ സർക്കാരിന് ഫണ്ട് ഉണ്ടാക്കാനും ചെലവഴിക്കാനും കഴിയില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് പി.കെ അസ്‌ലു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി അബ്ദുൽ ഹമീദ് എം.എൽ എ മുഖ്യാതിഥിയായിരുന്നു. കർമ്മ പദ്ധതി അവതരണം മണ്ഡലം ജനറൽ സെക്രട്ടറി പി.കെ അലി അക്ബറും ആമുഖ ഭാഷണം സെക്രട്ടറി ഇ.കെ സുബൈർ മാസ്റ്ററും നിർവ്വഹിച്ചു. കർമ്മ പദ്ധതി കൈപുസ്തകം പഞ്ചായത്ത് ഭാരവാഹികൾ ഏറ്റുവാങ്ങി. സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ എം.എം കുട്ടി മൗലവി, കെ എം കോയാമു, പുള്ളാട്ട് കുഞ്ഞാലസ്സൻ ഹാജി, മണ്ഡലം ഭാരവാഹികളായ ടി മൊയ്തീൻ കുട്ടി, പി.പി ആലിപ്പ, ഇ.കെ മുഹമ്മദലി,കെ.പി കുഞ്ഞാലൻ കുട്ടി, എം കമ്മുണ്ണി ഹാജി, മങ്കട മുസ്തഫ, പഞ്ചായത്ത് ഭാരവാഹികളായ പറമ്പിൽ ഖാദർ, ടി.വി. ഇഖ്ബാൽ, ടി. പി അഷ്റഫ്, വി.എസ് ബഷീർ മാസ്റ്റർ, കെ.എം ഇസ്ഹാഖ്, വി.എഫ് ശിഹാബ് മാസ്റ്റർ, കെ.ടി അബ്ദുസ്സമദ്, എൻ ഉബൈദ് മാസ്റ്റർ, പൂക്കുത്ത് മുജീബ്, എ.പി ഹംസ,ഇസ്മായിൽ പൂങ്ങാടൻ, പോഷക ഘടകം ഭാരവാഹികളായ എൻ.ടി അബ്ദുന്നാസർ, കെ. അബ്ദുസ്സലാം, സൈദ് നെടുമ്പള്ളി, പി ടി മൊയ്തീൻ കുട്ടി മാസ്റ്റർ, പി.മുഹമ്മദ് ഹനീഫ, നൗഫൽ മമ്പീതി, കെ.എം നിസാർ, കെ.ടി ഷാസു എ. കെ നാസർ മുനീർ വിലാശ്ശേരി, എൻ.കെ നിഷാദ്, സൽമാൻ കടമ്പോട്ട്, ആമിർ മാട്ടിൽ എന്നിവർ പ്രസംഗിച്ചു.
ഉഷസ്സ് കർമ്മപദ്ധതിയുമായി വേങ്ങര മണ്ഡലം മുസ്ലിം ലീഗ്
admin